Saturday 15 December 2012

17-20 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

 തടര്‍ച്ച..
17. U ടേണ്‍ തിരിയുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
   ഉ. റിയര്‍വ്യു മിററില്‍ നോക്കി പിന്നില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തി വലതു വശത്തേക്ക് സിഗ്നല്‍ നല്‍കി എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താതെ തിരിയുക.
18. U ടേണ്‍-ല്‍ കാണിക്കേണ്ട സിഗ്നല്‍ ഏത്?
   ഉ.വലതുവശത്തേക്കുള്ള സിഗ്നല്‍
19. നിങ്ങള്‍ ഓടിക്കുന്ന വാഹനം, ട്രാഫിക്ക് പോലീസോ, സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകള്‍ യോജിക്കുന്ന ജംഗ്ഷണില്‍ എത്തുമ്പോള്‍ ഏത് വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും?
   ഉ. വലതുഭാഗത്തു നിന്നു വരുന്ന വാഹനത്തിന്.
20. ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്‍-വേ നിയന്ത്രണമുള്ള റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
   ഉ. നിര്‍ദ്ദിഷ്ട ദിശയില്‍ മാത്രം ഓടിക്കുക, പുറകോട്ട് ഓടിക്കരുത്.
 തുടരും...

←Previous 11-16


ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ്  ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും  ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.

kerala learners license test questions
learners licence test questions kerala malayalam
learners licence test model questions kerala
learners test questions kerala
kerala driving licence learners test questions malayalam

Sunday 25 November 2012

11-16 വരെ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

 തടര്‍ച്ച..
11. ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ ഏതു വശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കണം?
   ഉ. വലത്
12. ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ടത് എന്തെല്ലാം?
   ഉ. വേഗത കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തു നിന്ന് വരുന്ന വാഹനങ്ങളെ കടത്തിവിടണം, ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നുപോയശേഷം.
13. ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഡ്രൈവര്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ എന്തെല്ലാം?
   ഉ. ‍12 ലെ ഉത്തരം
14. നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരിടുങ്ങിയ പാലത്തെ സമീപിക്കുമ്പോള്‍ എതുര്‍ ദിശയില്‍ മറ്റൊരു വാഹനം പാലത്തിനടുത്ത് എത്തിയാല്‍ എങ്ങനെ കടന്നു പോകും?
   ഉ. നിര്‍ത്തി എതിരെ വരുന്ന വാഹനം കടന്നു പോയശേഷം
15. U ടേണ്‍ തിരിയുവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?
   ഉ. തുരക്കുള്ള റോഡുകള്‍ , നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍.
16. U ടേണ്‍ തിരിയുവുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?
   ഉ. അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍ , നിയന്ത്രണം ഏര്‍പ്പെടുത്താത്ത തിരക്കില്ലാത്തസ്ഥലത്ത്.
                                                                                                                         തുടരും...

←Previous 01-10 


ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ്  ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും  ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.

kerala learners license test questions
learners licence test questions kerala malayalam
learners licence test model questions kerala
learners test questions kerala
kerala driving licence learners test questions malayalam

Thursday 22 November 2012

ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും



1. ഡ്രൈവര്‍ രോഡിന്റെ ഏതുവശം ചേര്‍ന്ന് വാഹനം ഓടിക്കണം?
   ഉ. ഇടത്
2. ഒരു രോഡില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കേറേണ്ടത് എങ്ങനെ?
   ഉ. വാഹനം ഓടിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇടതു വശം ചേര്‍ന്ന് സിഗ്നല്‍ കാണിച്ച് തിരിഞ്ഞ്, പ്രവേശിക്കുന്ന റോഡിന്‍റെ ഇടതുവശത്തേക്ക് കയറണം.
3. ഒരു റോഡില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കേറേണ്ടത് എങ്ങനെ?
   ഉ. വലതുവശത്തേക്ക് സിഗ്നല്‍ കാണിച്ച് റോഡിന്‍റെ മദ്ധ്യഭാഗത്തുകൂടി, പ്രവേശിക്കുന്ന റോഡിന്‍റെ ഇടതുവശത്തേക്ക് കയറണം.
4. കാല്‍ നട്യാത്ര്ക്കാര്‍ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം ?
   ഉ. വാഹനം നിര്‍ത്തി കാല്‍നടയാത്രക്കാര്‍ കടന്നുപോയ ശേഷം മുന്നോട്ട് പോവുക. മുന്‍ഗണന കാല്‍നടയാത്രക്കാര്‍ക്കാണ്.
5. റോഡിനു നടുവില്‍ തുടര്‍ച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിന്‍റെ ഉദ്ദേശം എന്തെല്ലാം?
   ഉ. മഞ്ഞവര തൊടാനോ മുറിച്ചു കടക്കാനോ പാടില്ല.
6. മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
   ഉ. മുന്നിലെ വാഹനത്തിന്‍റെ ഡ്രൈവറില്‍ നിന്നും സിഗ്നല്‍ കിട്ടിയ ശേഷം.
7. മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?
   ഉ. ഇടുങ്ങിയ പാലം, വളവ്,  തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം, മറ്റു വാഹനം തന്‍റെ വാഹനത്തെ ഓവര്‍ടെക്ക് ചെയ്യാന്‍ തുടങ്ങികഴിഞ്ഞാല്‍ മുന്നിലെ വാഹനത്തില്‍ നിന്ന് സിഗ്നല്‍ കിട്ടിയില്ലെങ്കില്‍.
8. ഓവര്‍ ടേക്കിങ്ങ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍?
   ഉ. ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം.
9. തന്‍രെ വാഹനത്തെ മറ്റൊരു വാഹനം ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
   ഉ. വേഗത കുറച്ച് ഇടത്തേയ്ക്ക് മാറ്റി സുഖമമായി കടന്നുപോവാന്‍ അനുവദിക്കണം, വേഗതകൂട്ടിയോ തടസ്സപ്പെടുത്താന്‍ പാടില്ല,
10. മുന്നില്‍ പോകുന്ന വാഹനത്തിന്‍റെ ഇടതുവശത്തുകൂടി ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്?
   ഉ. വലതുവശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച് റോടിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍, നൊശ്ചിത ലൈനില്‍ കൂടി ഓടുന്ന ട്രാം, ട്രോളി, ട്രെയിലര്‍ തുടങ്ങിയവയുടെ ഇടതുവശത്തുകൂടി.


ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങള്‍
ലേണേഴ്സ് ടെസ്റ്റ്  ഉത്തരങ്ങള്‍
ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും  ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പര്‍
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടവ.

kerala learners license test questions
learners licence test questions kerala malayalam
learners licence test model questions kerala
learners test questions kerala
kerala driving licence learners test questions malayalam
learners license questions in malayalam
kerala learners license sample questions